റിയാദ് സയ്യിദ് കൂട്ടായ്മ
- റിയാദിലെ സുഹൃത്തുക്കളായ ഏതാനും സയ്യിദൻമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഈ കൂട്ടായ്മയുടെ തുടക്കം.
- പരിമിതമായ അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഗ്രൂപ്പിൽ റിയാദിലുള്ള തങ്ങന്മാരുടെ ഒരു കൂട്ടായ്മയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് ഓരോരുത്തരും അവരുടെ പരിചയത്തിൽ റിയാദിലുള്ള സയ്യിദന്മാരെ ക്ഷണിച്ചു കൊണ്ട് വിപുലമായ ഒരു യോഗം ചേരുകയും ചെയ്തു.
- 2016 ജനുവരിയില്‍ നടന്ന ആ യോഗത്തിലാണ് 'റിയാദ് സയ്യിദ് കൂട്ടായ്മ' എന്ന പേരില്‍ RSK രൂപീകരിക്കുന്നത്.
- ക്രമേണ കൂടുതല്‍ സയ്യിദന്മാരെ അംഗങ്ങളായി ചേർക്കുകയും കൂട്ടായ്മ വിപുലീകരിക്കുകയും 2016 മാർച്ചിൽ 20 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി നിലവില്‍ വരികയും ചെയ്തു.
- പല പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന ഒരേ കുടുംബത്തിലെ കണ്ണികളായ സയ്യിദന്മാർ പരസ്പരം അടുത്തറിയുകയും, പ്രവാസികളായ തങ്ങന്മാരുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങളുമാണ് കൂട്ടായ്മ ലക്ഷ്യമാക്കുന്നത്.
- സ്വന്തം സത്വത്തെ കുറിച്ചുള്ള തിരിച്ചറിവും ആത്മാഭിമാനവും നിലനിർത്തിക്കൊണ്ട് സമൂഹത്തിന് നേതൃപരമായ പങ്ക് വഹിക്കാന്‍ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതും RSK -യുടെ ലക്ഷ്യമാണ്.
VISION
റിയാദിലെ പ്രവാസികളായ സയ്യിദന്മാർ അടുത്തറിയുകയും പരസ്പര സഹകരണത്തോടെ വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായും, സാമ്പത്തികമായും പുരോഗതി പ്രാപിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് റിയാദ് സയ്യിദ് കൂട്ടായ്മ ലക്ഷ്യമാക്കുന്നത് .
MISSION
സയ്യിദന്മാരുടെ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ച് പരസ്പരം ബന്ധങ്ങള്‍ പുതുക്കുകയും കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യുക, പുതിയ കഴിവുകള്‍ ആർജ്ജിക്കാനും ഉള്ള കഴിവുകള്‍ പരിപോഷിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക, തങ്ങന്മാരുടെ സാമ്പത്തിക സുരക്ഷക്കുവേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുക തുടങ്ങിയവയാണ് റിയാദ് സയ്യിദ് കൂട്ടായ്മയുടെ യുടെ ദൗത്യം